Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trade Agreement

തീരുവക്കളികളിൽ കുരുങ്ങി ഇന്ത്യൻ കർഷകർ

ഡോ​ണ​ൾ​ഡ് ട്രം​പ് ര​ണ്ടാ​മ​തും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷം ന​ട​ത്തു​ന്ന കൈ​വി​ട്ട തീ​രു​വ​ക്ക​ളി​ക​ളും നി​ർ​ദി​ഷ്ട ഇ​ന്ത്യ-​അ​മേ​രി​ക്ക ഉ​ഭ​യക​ക്ഷി വ്യാ​പാ​രക്ക​രാ​റും ഇ​ന്ത്യ​യി​ലെ പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കു കു​രു​ക്കാ​യി മാ​റു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തെ ചെ​റു​ത്ത് അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ന്ത്യ​ൻ കാ​ർ​ഷി​കവി​പ​ണി അ​മേ​രി​ക്ക​യ്ക്ക് വ​ൻ​തോ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​ന്ത്യ-​യു​എ​സ് ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രക്ക​രാ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യാ​ഘാ​തം. ഫെ​ബ്രു​വ​രി ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​രക്ക​രാ​റി​ന്‍റെ ച​ട്ട​ക്കൂ​ട് പ്ര​കാ​രം ഇ​ന്ത്യ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന നി​ര​വ​ധി ഭ​ക്ഷ്യ- കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ ഇ​ല്ലാ​താ​ക്കു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യ​ണം.

അ​ണ്ടി​പ്പ​രി​പ്പു​ക​ൾ, പു​തി​യ​തും സം​സ്ക​രി​ച്ച​തു​മാ​യ പ​ഴ​ങ്ങ​ൾ, സോ​യാ​ബീ​ൻ എ​ണ്ണ, വൈ​ൻ, സ്പി​രി​റ്റു​ക​ൾ, ഡ്രൈ​ഡ് ഡി​സ്റ്റി​ലേ​ഴ്സ് ഗ്രെ​യി​ൻ​സ് വി​ത്ത് സൊ​ലു​ബി​ൾ​സ് (ഡി​ഡി​ജി​എ​സ്), കാ​ലി​ത്തീ​റ്റ​യ്ക്കു​ള്ള ചു​വ​ന്ന ചോ​ളം എ​ന്നി​വ ഈ ​ഉ​ത്പ​ന്ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ന്തി​മക​രാ​ർ ഒ​പ്പി​ടു​മ്പോ​ൾ കൂ​ടു​ത​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ അ​ധി​ക​മാ​യി ക​ട​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത​യും ച​ട്ട​ക്കൂ​ട് തു​റ​ന്നി​ടു​ന്നു. ഗോ​ത​മ്പ്, അ​രി, ചോ​ളം, പ​ഞ്ച​സാ​ര, പാ​ൽ, കോ​ഴി​യി​റ​ച്ചി തു​ട​ങ്ങി​യ പ്ര​ധാ​ന ഉ​ത്പ​ന്ന​ങ്ങ​ളെ ക​രാ​റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നും കാ​ർ​ഷി​കമേ​ഖ​ല​യെ സം​ര​ക്ഷി​ച്ചു​വെ​ന്നു​മാ​ണ് കേ​ന്ദ്ര ഗ​വ​ൺ‌​മെ​ന്‍റി​ന്‍റെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ, സോ​യാ​ബീ​ൻ, മ​റ്റ് എ​ണ്ണ​ക്കു​രു​ക്ക​ൾ, മ​ക്ക​ച്ചോ​ളം, ചോ​ളം, ആ​പ്പി​ൾ തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ആ​ൽ​മ​ണ്ട്സ്, വാ​ൽ​ന​ട്സ് തു​ട​ങ്ങി​യ അ​ണ്ടി​പ്പ​രി​പ്പു​ക​ൾ, പ​രു​ത്തി തു​ട​ങ്ങി​യ​വ കൃ​ഷി​ചെ​യ്യു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ർ ക​രാ​ർ ന​ട​പ്പാ​യാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രും.

►ട്രം​പി​ന്‍റെ തീ​രു​വ​ക്ക​ളി​ക​ൾ◄

ച​രി​ത്ര​പ​ര​മാ​യി, ഇ​ന്ത്യ അ​മേ​രി​ക്ക​ൻ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 30 മു​ത​ൽ 150 ശ​ത​മാ​നം വ​രെ ഇ​റ​ക്കു​മ​തി​ത്തീ​രു​വ ചു​മ​ത്തി​യി​രു​ന്നു. ഇ​ത് ലോ​ക വ്യാ​പാ​രസം​ഘ​ട​ന​യു​ടെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം നി​യ​മ​പ​ര​വു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, 2025ന് ​മു​മ്പ് അ​മേ​രി​ക്ക ഇ​ന്ത്യ​ൻ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ശ​രാ​ശ​രി 5.3 ശ​ത​മാ​നം ഇ​റ​ക്കു​മ​തി​ത്തീ​രു​വ മാ​ത്ര​മേ ചു​മ​ത്തി​യി​രു​ന്നു​ള്ളൂ. 2025 ഏ​പ്രി​ൽ ര​ണ്ടി​ന് ട്രം​പ് രാ​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പ​ര​സ്പ​ര തീ​രു​വ പ്ര​കാ​രം ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്പ​ര തീ​രു​വ 26 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. 2025 ഏ​പ്രി​ൽ ഒ​മ്പ​തി​ന് ഇ​ത് മൂ​ന്നു മാ​സ​ത്തേ​ക്കും ജൂ​ലൈ എ​ട്ടി​ന് ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ​യും മ​ര​വി​പ്പി​ച്ചു. 2025 ജൂ​ലൈ 31ന് ​എ​ല്ലാ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും 25 ശ​ത​മാ​നം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ന്‍റെ പേ​രി​ൽ 25 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ അ​ധി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി. അ​ങ്ങ​നെ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം അ​ധി​കതീ​രു​വ നി​ല​വി​ൽ​വ​ന്നു.

2026 ഫെ​ബ്രു​വ​രി ആ​റി​ന് സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ഉ​ഭ​യ​ക​ക്ഷി ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​ത്തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​ച്ച​താ​യി അ​മേ​രി​ക്ക അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഏ​ഴി​ന് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന 25 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ ട്രം​പ് റ​ദ്ദാ​ക്കി. ക​രാ​ർ പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ, 2025ന് ​മു​മ്പ് ദ​ശ​ക​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന ശ​രാ​ശ​രി ചു​ങ്കം 5.3 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. 30 മു​ത​ൽ 150 ശ​ത​മാ​നം വ​രെ തീ​രു​വ ചു​മ​ത്തി സം​ര​ക്ഷി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ കാ​ർ​ഷി​കവി​പ​ണി തീ​രു​വ​യി​ല്ലാ​തെ​യോ കു​റ​ഞ്ഞ തീ​രു​വ​യ്ക്കോ അ​മേ​രി​ക്ക​യ്ക്കു തു​റ​ന്നു​കൊ​ടു​ക്കേ​ണ്ടി​വ​ന്നു.

ഫെ​ബ്രു​വ​രി 20ന് ​അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി ട്രം​പി​ന്‍റെ പ​ര​സ്പ​ര തീ​രു​വ റ​ദ്ദാ​ക്കി​യ​തോ​ടെ ചി​ത്രം വീ​ണ്ടും മാ​റി. സു​പ്രീം​കോ​ട​തി വി​ധി വ​ന്ന ഉ​ട​നെ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രേ​പോ​ലെ 10 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി ട്രം​പ് ഉ​ത്ത​ര​വി​റ​ക്കി. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​തു വീ​ണ്ടും 15 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. 150 ദി​വ​സ​ത്തേ​ക്കാ​ണ് 15 ശ​ത​മാ​നം തീ​രു​വ​യ്ക്ക് പ്രാ​ബ​ല്യം. ആ​ഗോ​ള​ത​ല​ത്തി​ൽ പു​തി​യ തീ​രു​വ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ലും ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പ​രക്ക​രാ​റു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഇ​ന്ത്യ അ​മേ​രി​ക്ക​യി​ലേ​ക്കു തീ​രു​വ ന​ൽ​കി​യും അ​മേ​രി​ക്ക ഇ​ന്ത്യ​യി​ലേ​ക്കു തീ​രു​വ ന​ൽ​കാ​തെ​യും വ്യാ​പാ​രം ന​ട​ത്തു​മെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം. അ​മേ​രി​ക്ക​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​നി ആ​ഗോ​ള​ത​ല​ത്തി​ൽ ബാ​ധ​ക​മാ​യ 15 ശ​ത​മാ​ന​മാ​ണോ അ​തോ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ 18 ശ​ത​മാ​ന​മാ​ണോ തീ​രു​വ​യാ​യി ന​ൽ​കേ​ണ്ടി​വ​രി​ക എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടിവ​രും. ബം​ഗ്ലാ​ദേ​ശ്, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്നാം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യേ​ക്കാ​ൾ അ​ല്പം ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ആ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​രക്ക​രാ​റു​ക​ളി​ൽ തീ​രു​വ ചു​മ​ത്തി​യി​രു​ന്ന​ത് ഇ​ന്ത്യ​ക്ക് നേ​ട്ട​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യി​രു​ന്നു. എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും 15 ശ​ത​മാ​നം തീ​രു​വ വ​രു​ന്ന​തോ​ടെ ചൈ​ന​യ്ക്കും ഈ ​രാ​ജ്യ​ങ്ങ​ൾ​ക്കും മേ​ൽ ഇ​ന്ത്യ​ക്കു​ണ്ടെ​ന്നു പ​റ​യ​പ്പെ​ട്ടി​രു​ന്ന മേ​ൽ​ക്കൈ ന​ഷ്ട​പ്പെ​ട്ടു. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യേ​ക്കാ​ൾ 30 ശ​ത​മാ​ന​ത്തോ​ളം ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​റ​വാ​യ​തി​നാ​ൽ അ​വ​ർ​ക്ക് കൂ​ടു​ത​ൽ മ​ത്സ​ര​ക്ഷ​മ​ത​യോ​ടെ ക​യ​റ്റു​മ​തി ന​ട​ത്താ​നാ​കും.

►സു​ഗ​ന്ധവ്യ​ഞ്ജന​ങ്ങ​ൾ​ക്ക് മു​മ്പേ ഇ​ള​വ്◄

സു​ഗ​ന്ധവ്യ​ഞ്ജ​ന​ങ്ങ​ൾ, കാ​പ്പി, തേ​യി​ല, വാ​ഴ​പ്പ​ഴം, മാ​മ്പ​ഴ ഉ​ത്പ​ന്ന​ങ്ങ​ൾ, ഓ​റ​ഞ്ച്, പൈ​നാ​പ്പി​ൾ തു​ട​ങ്ങി​യ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളെ അ​മേ​രി​ക്ക പ​ര​സ്പ​ര ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ​നി​ന്ന് മു​മ്പു​ത​ന്നെ ഒ​ഴി​വാ​ക്കി​യ​താ​ണ്. ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ-​അ​മേ​രി​ക്ക​ൻ ഉ​ഭ​യ​ക​ക്ഷി ക​രാ​ർ​കൊ​ണ്ട് പ്ര​ത്യേ​കി​ച്ചൊ​രു നേ​ട്ട​വു​മി​ല്ല. വാ​ഴ​പ്പ​ഴം, പൈ​നാ​പ്പി​ൾ, മാ​മ്പ​ഴം തു​ട​ങ്ങി​യ എ​ല്ലാ സീ​സ​ണ​ൽ പ​ഴ​ങ്ങ​ൾ​ക്കും 2025നു മു​മ്പ് അ​മേ​രി​ക്ക തീ​രു​വ ര​ഹി​ത ഇ​റ​ക്കു​മ​തി അ​നു​വ​ദി​ച്ചി​രു​ന്നു. 2025 ഓ​ഗ​സ്റ്റോ​ടെ ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ട്രം​പ് പി​ഴ​ത്തീ​രു​വ ഉ​ൾ​പ്പെ​ടെ 50 ശ​ത​മാ​നം അ​ധി​കതീ​രു​വ ഏ​ർ​പ്പെ​ടു​ത്തി. വി​ല​ക്ക​യ​റ്റ​ത്തെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലെ സാ​ധാ​ര​ണ പൗ​ര​ന്മാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ ഈ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ട്രം​പ് നി​ർ​ബ​ന്ധി​ത​നാ​യി.

2025 ന​വം​ബ​ർ 14ന് ​പു​റ​ത്തി​റ​ക്കി​യ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​റി​ൽ പൈ​നാ​പ്പി​ൾ, അ​വ​ക്കാ​ഡോ, മ​ങ്കോ​സ്റ്റി​ൻ, ഓ​റ​ഞ്ച് തു​ട​ങ്ങി​യ ഉ​ഷ്ണ​മേ​ഖ​ലാ പ​ഴ​ങ്ങ​ൾ, പ​ഴ​ച്ചാ​റു​ക​ൾ, തേ​യി​ല, കാ​പ്പി, കു​രു​മു​ള​ക്, ഏ​ലം, മ​ഞ്ഞ​ൾ, ഇ​ഞ്ചി, ഗ്രാ​മ്പൂ, ജാ​തി​ക്ക തു​ട​ങ്ങി​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം 200 കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളെ അ​ധി​ക തീ​രു​വ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. മ​റ്റെ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം തീ​രു​വ നി​ല​നി​ന്ന​പ്പോ​ഴാ​യി​രു​ന്നു ഈ ​ഇ​ള​വ്. ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 2025 ന​വം​ബ​ർ 13 മു​ത​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് എം​എ​ഫ്എ​ൻ (മോ​സ്റ്റ് ഫേ​വേ​ഡ് നേ​ഷ​ൻ) നി​ര​ക്കി​ലു​ള്ള തീ​രു​വ മാ​ത്ര​മാ​ണ് ബാ​ധ​കം. ഇ​ന്ത്യ​ക്കു മാ​ത്ര​മ​ല്ല, മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഈ ​തീ​രു​വ ഇ​ള​വ് ബാ​ധ​ക​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ മു​ത​ലേ നി​ല​വി​ലു​ള്ള ഈ ​ഇ​ള​വ് ഇ​ന്ത്യ-​അ​മേ​രി​ക്ക ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രക്ക​രാ​റി​ന്‍റെ നേ​ട്ട​മ​ല്ല.

►പി​ൻ​വാ​തി​ലി​ലൂ​ടെ ജി​എം ഉ​ത്പ​ന്ന​ങ്ങ​ൾ◄

തീ​രു​വ​യി​ല്ലാ​തെ ഡി​ഡി​ജി​എ​സ് ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വാ​തി​ലി​ലൂ​ടെ ജ​നി​ത​ക പ​രി​വ​ർ​ത്ത​നം വ​രു​ത്തി​യ വി​ള​ക​ളെ ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നാ​ണ് ക​ർ​ഷ​കസം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണം. ചോ​ള​വും മ​റ്റു ധാ​ന്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് എ​ത്ത​നോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന പ്രോ​ട്ടീ​ൻ സ​മ്പു​ഷ്ട ഉ​പോ​ത്പ​ന്ന​മാ​ണ് ഡി​സ്റ്റി​ലേ​ഴ്സ് ഡ്രൈ​ഡ് ഗ്രെ​യി​ൻ​സ് വി​ത്ത് സൊ​ലു​ബി​ൾ​സ് എ​ന്ന ഡി​ഡി​ജി​എ​സ്. കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ, മ​ത്സ്യ​ത്തീ​റ്റ എ​ന്നി​വ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു തീ​രു​വ​യി​ല്ലാ​തെ, ക്വോ​ട്ട അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ഡി​ജി​എ​സ് ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കും. അ​മേ​രി​ക്ക​ൻ ഡി​ഡി​ജി​എ​സ് ജ​നി​ത​ക പ​രി​വ​ർ​ത്ത​നം വ​രു​ത്തി​യ മ​ക്ക​ച്ചോ​ളം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ജി​എം ഭ​ക്ഷ്യ​വി​ള​ക​ളും ഉ​ത്പ​ന്ന​ങ്ങ​ളും മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​നു സു​ര​ക്ഷി​ത​മാ​ണോ എ​ന്ന് സം​ശ​യ​ര​ഹി​ത​മാ​യി തെ​ളി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ൽ സു​ര​ക്ഷാ​പ​ര​മാ​യ ഒ​രു മു​ൻ​ക​രു​ത​ലാ​യി അ​വ​യ്ക്ക് ഇ​ന്ത്യ ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. 2017 മു​ത​ൽ ഡി​ഡി​ജി​എ​സ് ഇ​റ​ക്കു​മ​തി​ക്കുവേ​ണ്ടി അ​മേ​രി​ക്ക സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ത്യ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. ജ​നി​ത​ക പ​രി​വ​ർ​ത്ത​നം വ​രു​ത്തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കേ​ണ്ട കേ​ന്ദ്ര സ​മി​തി​യാ​യ ജ​ന​റ്റി​ക് എ​ൻ​ജി​നിയ​റിം​ഗ് അ​പ്രൂ​വ​ൽ ക​മ്മി​റ്റി (ജി​ഇ​എ​സി) ഇ​തു സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളി​ൽ ഇ​തു​വ​രെ​യും അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യ​പി​ച്ചി​ട്ടി​ല്ല.

2018ൽ ​ജ​നി​ത​ക പ​രി​വ​ർ​ത്ത​നം വ​രു​ത്തി​യ ഡി​ഡി​ജി​എ​സ് ഇ​റ​ക്കു​മ​തി​ക്ക് ജി​ഇ​എ​സി ക​ര​ട് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2025ൽ ​ഡോ. ല​ളി​ത ഗൗ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​പ​സ​മി​തി ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ചു. എ​ന്നാ​ൽ, ജി​എം വി​ള​ക​ൾ സം​ബ​ന്ധി​ച്ച ഇ​ന്ത്യ​യു​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തീ​രു​വേ​ത​ര വ്യാ​പാ​ര ത​ട​സ​മാ​ണെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ട്. ഇ​ത് അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്ത്യ ഇ​പ്പോ​ൾ അ​മേ​രി​ക്ക​ൻ ഡി​ഡി​ജി​എ​സ് ഇ​റ​ക്കു​മ​തി​ക്ക് വ​ഴ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഇ​ത് ഭാ​വി​യി​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്നു വ​ൻ​തോ​തി​ൽ സോ​യാ​പ്പ​യ​ർ, മ​ക്ക​ച്ചോ​ളം എ​ന്നി​വ ഉ​ൾ​പ്പെ​ടെ ജി​എം ഭ​ക്ഷ്യോ​ത്പ​ന്ന ഇ​റ​ക്കു​മ​തി​ക്കു വാ​തി​ൽ തു​റ​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ആ​ശ​ങ്ക. ഭ​ക്ഷ്യ എ​ണ്ണ സം​സ്ക​ര​ണ​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ​ ത​രം പി​ണ്ണാ​ക്കു​ക​ളും മ​ക്ക​ച്ചോ​ള​വും ആ​ഭ്യ​ന്ത​രവി​പ​ണി​യി​ൽ കാ​ലി​ത്തീ​റ്റ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ എ​ത്ത​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​ൽ​നി​ന്ന് ഉ​പോ​ത്പ​ന്ന​മാ​യി ഡി​ഡി​ജി​എ​സ് വ​ൻ​തോ​തി​ൽ ല​ഭ്യ​മാ​ണ്. സോ​യാ​പ്പ​യ​റി​നെ വ​ൻ​തോ​തി​ലു​ള്ള വി​ല​ത്ത​ക​ർ​ച്ച​യി​ൽ​നി​ന്നു സം​ര​ക്ഷി​ച്ചു നി​ർ​ത്തു​ന്ന​ത് കാ​ലി​ത്തീ​റ്റ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സോ​യാ​മീ​ലാ​ണ്. അ​മേ​രി​ക്ക​ൻ ഡി​ഡി​ജി​എ​സ് ഇ​റ​ക്കു​മ​തി ഈ ​മേ​ഖ​ല​ക​ളെ ത​ക​ർ​ക്കും.

രാ​ജ്യ​ത്ത് 170 ല​ക്ഷം ക​ർ​ഷ​ക​രാ​ണ് മ​ക്ക​ച്ചോ​ളം കൃ​ഷി ചെ​യ്യു​ന്ന​ത്. ക​രാ​ർ പ്ര​ഖ്യാ​പ​നം വ​ന്ന് ഒ​രാ​ഴ്ചയ്​ക്കു​ള്ളി​ൽ കാ​ലി​ത്തീ​റ്റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ക്ക​ച്ചോ​ള​ത്തി​ന്‍റെ വി​പ​ണി​വി​ല ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലും അ​ഞ്ചു ശ​ത​മാ​ന​ത്തോ​ളം ഇ​ടി​ഞ്ഞു. ഇ​ന്ത്യ​ൻ ക്ഷീ​രോ​ത്പാ​ദ​ന മേ​ഖ​ല​യെ അ​മേ​രി​ക്ക​ൻ കാ​ലി​ത്തീ​റ്റ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് ഭാ​വി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

(തു​ട​രും)

National

ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വ‍​യ്പ്; ഇ​ന്ത്യ- ​ഇ​യു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും (ഇ​യു) ത​മ്മി​ലു​ള്ള നി​ർ​ണ​യ​ക സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ (എ​ഫ്ടി​എ) ഇ​ന്ന് ഒ​പ്പി​ടും. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ, ഇ​ന്ത്യ​യും യൂ​റോ​പ്പും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക-​പ്ര​തി​രോ​ധ ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​ച​രി​ത്ര ക​രാ​ർ.
രാ​വി​ലെ 11:10ന് ​രാ​ജ്ഘ​ട്ടി​ലെ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ​ൻ, യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തും. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാണ് ചർച്ച. ഉ​ച്ച​യ്ക്ക് ഒന്നരയോടെ ​സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ക്കും. വൈ​കു​ന്നേ​രം രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്‌ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ

ക​രാ​ർ സാ​ധ്യ​മാ​യാ​ൽ വി​പ​ണി​യി​ൽ വ​മ്പ​ൻ കു​തി​പ്പാ​ണു​ണ്ടാ​കു​ക. 200 കോ​ടി ജ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര വ്യാ​പാ​ര വി​പ​ണി​ക​ളി​ലൊ​ന്നാ​യി ഇ​തു മാ​റും. ആ​ഗോ​ള ജി​ഡി​പി​യു​ടെ നാ​ലി​ലൊ​ന്ന് ഈ ​ര​ണ്ടു മേ​ഖ​ല​ക​ളി​ൽനി​ന്നാ​ണ്.
സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഡി​ഫ​ൻ​സ് പാ​ർ​ട്ണ​ർ​ഷി​പ്പ് വ​ഴി പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​താ​കും ക​രാ​ർ. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ 150 ബി​ല്യ​ൺ യൂ​റോ പ​ദ്ധ​തി​യാ​യ "സേ​ഫ്'-​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു പ​ങ്കാ​ളി​ക​ളാ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​തു രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മാ​കും.
ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും യൂ​റോ​പ്പി​ലേ​ക്കു കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ കു​ടി​യേ​റാ​നും ജോ​ലി ചെ​യ്യാ​നും സാ​ധി​ക്കു​ന്ന "മൊ​ബി​ലി​റ്റി പാ​ർ​ട്ണ​ർ​ഷി​പ്' ക​രാ​റി​ലും ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​കും. ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മെ മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ത് വ്യാ​പി​ക്കും.

ഇരട്ടിയാകും

2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ത​മ്മി​ൽ ഏ​ക​ദേ​ശം 136 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ്യാ​പാ​ര​മാ​ണു ന​ട​ത്തി​യ​ത്. പു​തി​യ ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ആ​ഗോ​ള സു​ര​ക്ഷ​യി​ലും കരാ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും. റ​ഷ്യ-​യുക്രെ​യ്ൻ യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാഷ്‌ട്ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ക​ൾ ന​ട​ത്തും. പ്രാ​ദേ​ശി​ക​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​സ്ഥി​ര​മാ​യ ഒ​രു ആ​ഗോ​ള​ക്ര​മം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഒ​രേ നി​ല​പാ​ടി​ലാ​ണ്.

ചരിത്രപ്രാധാന്യം

2007ൽ ​ആ​രം​ഭി​ച്ച ച​ർ​ച്ച​ക​ൾ പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും, 2022ൽ ​പു​ന​രാ​രം​ഭി​ച്ച ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ഒ​രു വ​ൻ ക​രാ​റി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ചൈ​ന​യെ​യും അ​മേ​രി​ക്ക​യെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ യൂ​റോ​പ്പും ആ​ഗോ​ള വി​പ​ണി​യി​ൽ കൂ​ടു​ത​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ഇ​ന്ത്യ​യും ആ​ഗ്ര​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ വ​ലി​യ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

Kerala

ഇ​ന്ത്യ​യു​മാ​യു​ള്ള സ്വ​ത​ന്ത്ര​ വ്യാ​പാ​ര ക​രാ​ർ ഈ ​വ​ർ​ഷം അ​വ​സാ​നം: ജ​ർ​മ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള സ്വ​​​ത​​​ന്ത്ര​​​വ്യാ​​​പാ​​​ര ക​​​രാ​​​റി​​​ന് അ​​​ന്തി​​​മ​​തീ​​​രു​​​മാ​​​ന​​​മാ​​​കു​​​മെ​​​ന്ന് ജ​​​ർ​​​മ​​​നി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ജ​​​ർ​​​മ​​​ൻ കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ അഹിം ബ​​​ർ​​​ക​​​ർ​​​ട്ട്. ജ​​​ർ​​​മ​​​ൻ ഐ​​​ക്യ​​​ദി​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​തി​​​ഥി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ത്യ​​​യും ജ​​​ർ​​​മ​​​നി​​​യും ത​​​മ്മി​​​ൽ നി​​​ര​​​ന്ത​​​രം വ​​​ള​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ബ​​​ന്ധം ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഇ​​​ന്തോ യൂ​​​റോ​​​പ്യ​​​ൻ സ്വ​​​ത​​​ന്ത്ര​​​വ്യാ​​​പാ​​​ര ക​​​രാ​​​ർ അ​​​ന്തി​​​മ​​​മാ​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത​​​യാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്ന് അഹിം ബ​​​ർ​​​ക​​​ർ​​​ട്ട് പ​​​റ​​​ഞ്ഞു.

യു​​​എ​​​ൻ ചാ​​​ർ​​​ട്ട​​​റി​​​ലെ ത​​​ത്വ​​​ങ്ങ​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ഐ​​​ക്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് ലോ​​​ക​​​മെ​​മ്പാ​​ടും ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഗൊ​​​യ്ഥെ​ സെ​ന്‍റ​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡ​​​യ​​​റ​​​ക്ട​​​റും ഫെ​​​ഡ​​​റ​​​ൽ റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് ജ​​​ർ​​​മ​​​നി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​ണ​​​റ​​​റി കോ​​​ണ്‍​സ​​​ലു​​​മാ​​​യ ഡോ. ​​​സ​​​യ്യി​​​ദ് ഇ​​​ബ്രാ​​​ഹിം ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഗൊ​​​യ്ഥെ​ സെ​ന്‍റ​ർ ചെ​​​യ​​​ർ​​​മാ​​​ൻ ജി. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.

ജ​​​ർ​​​മ​​​ൻ മോ​​​ഡ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് അഹിം ബ​​​ർ​​​ക​​​ർ​​​ട്ട് പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് മ്യൂ​​​ണി​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യ ബ​​​ക്ക് റോ​​​ജ​​​ർ സൈ​​​ഡ്ട്രാ​​​ക്കേ​​​ഴ്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​യും ന​​​ട​​​ന്നു.

Latest News

Up